തൊണ്ടർനാട് : സാമ്പത്തിക അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ തൊണ്ടർനാട് പഞ്ചായത്തിലെ ഇടത്-വലത്-ബി.ജെ.പി സംയുക്ത
ഭരണസമിതിക്കെതിരെ എസ്‌ഡിപിഐ ജനജാഗ്രതാ യാത്ര സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി പി ടി സിദ്ദീഖ്.എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായി രുന്നു അദ്ദേഹം.ജന ജാഗ്രത യാത്ര അഴിമതി വീരൻമാർക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഇബ്രാഹീം സി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദു റഹ്മാൻ,സെക്രട്ടറി സി.കെ അബു,ജോയിന്റ് സെക്രട്ടറി മുഹമ്മദലി പി,ട്രഷറർ റെജി, ഇസ്മായിൽ, മുത്തലിബ് വി തുടങ്ങിയവർ സംസാരിച്ചു.
