സീസൺ സമയത്തെ കട പരിശോധന അവസാനിപ്പിക്കണം-യൂത്ത് വിംഗ്

സീസൺ സമയത്തെ കട പരിശോധന അവസാനിപ്പിക്കണം-യൂത്ത് വിംഗ്

കൽപ്പറ്റ : സീസൺ സമയങ്ങളിൽ ജി.എസ്.ടിയും മറ്റ് സ്ക്വാഡുകളും നടത്തുന്ന കടപരിശോധനകൾ അവസാനിപ്പിക്കണമെന്ന്കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.കുറെ വർഷങ്ങളിലായി പ്രതിസന്ധിയിലായിരുന്ന വ്യാപാര സമൂഹത്തിന് ആകെയുളള പ്രതീക്ഷ ഓണം സീസൺ ആണ്. ഇതിനിടയിലാണ് കടയുടെ പ്രവർത്തനം തടസപ്പെടുന്ന തരത്തിലുള്ള കടപരിശോധനകൾ.ഇത് വ്യാപാര മേഖലയിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇത്തരം കടപരിശോധനകളിൽ നിന്നും ഉദ്യോഗസ്ഥർ പിൻമാറണമെന്നും ഇല്ലെങ്കിൽ ശക്തമായി നേരിടുന്നതിനും യൂത്ത് വിംഗ് വാർഷിക ജനറൽ ബോഡിയോഗം തീരുമാനിച്ചു.മീറ്റിംഗിൽ വെച്ച്
2025-27 വർഷത്തേക്ക് ഉള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡൻ്റായി ഫൈസൽ പി.കെ മീനങ്ങാടി,ജന:സെക്രട്ടറിയായി ഷൈജൽ കുന്നത്ത് കമ്പളക്കാട്,ട്രഷററായി അൻവർ കെ.സി മാനന്തവാടിയെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡൻ്റുമാരായി ഷൈജൽ സി എച്ച്,ബാബു രാജേഷ് പുൽപ്പള്ളി,യൂനസ് പൂമ്പാറ്റ പനമരം, വിപിൻ കെ പി അമ്പലവയ,ജലീൽ മൂലങ്കാവ് സെക്രട്ടിമാരായി ഷിനോജ് വത്സൻ ബത്തേരി, അങ്കിത അബി,രാജേഷ് മാനന്തവാടി,റിൻസൺ പോൾ വൈത്തിരി,അഷ്ക്കർ കാക്കവയൽ എന്നിവരെയും തിരഞ്ഞെടുത്തു.ജില്ലാ ജനറൽ ബോഡി യോഗത്തിൽ യൂത്ത് വിംഗ് പ്രസിഡന്റ് പി.സംഷാദ് അദ്ധ്യക്ഷത വഹിച്ചു.ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് ജോജിൻ ടിജോയ് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻ്റ് സലീം രാമനാട്ടുകര മുഖ്യപ്രഭാക്ഷണം നടത്തി.യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ,ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ,ട്രഷറർ നൗഷാദ് കാക്കവയൽ,സംസ്ഥാന വനിതാ വിംഗ് പ്രസിഡൻ്റ് ശ്രീജ ശിവദാസ്,സിജിത്ത് ജയപ്രകാശ്,സന്തോഷ് എക്സൽ,താരീഖ് അൻവർ,എൻ.പി.ഷിബി,പ്രിമേഷ് എം.വി,മുനീർ നെടുങ്കരണ,റോബി ചാക്കോ,അഷ്റഫ് കൊട്ടാരം,മുഹമ്മദ് അസ്ലം ബാവ,ജയന്തി വേലായുധൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *