വെള്ളമുണ്ട : മനുഷ്യപക്ഷത്ത് നിന്നുകൊണ്ടുള്ള കൃത്യമായ രാഷ്ട്രീയബോധവും ചരിത്രബോധവും ഉണ്ടാവാൻ നല്ല വായന അനിവാര്യമാണ്. ഓർമയാണ് ഏറ്റവും മഹത്തായ ഊർജ്ജവും പ്രാർഥനയും, പുസ്തകങ്ങളാണ് ഏറ്റവും വലിയ തിരിച്ചറിവും വെളിച്ചവും-പ്രമുഖ എഴുത്തുകാരൻ അർഷാദ് ബത്തേരി പറഞ്ഞു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ തദ്ദേശ പഠന ഗ്രന്ഥത്തിന്റെ
ഇംഗ്ലീഷ് പരിഭാഷയായ ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ്-തൌട്ട് ആൻഡ് പ്രാക്ടീസ് എന്ന പുസ്തകം വിജ്ഞാൻ ലൈബ്രറിക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ. കെ ചന്ദ്രശേഖരൻ പുസ്തകം ഏറ്റുവാങ്ങി.
