അസം കുടിയൊഴിപ്പിക്കൽ:വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധിച്ചു

അസം കുടിയൊഴിപ്പിക്കൽ:വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധിച്ചു

കൽപ്പറ്റ : അസമിലെ ബുൾഡോസർ രാജ് അവസാനിപ്പിക്കുക, സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൽപ്പറ്റയിൽ വെച്ച് നടന്ന പ്രതിഷേധം വിമൻ ഇന്ത്യ മൂവ്മെന്റ് ദേശീയ സമിതി അംഗം നൂർജഹാൻ കല്ലങ്കോടൻ ഉദ്ഘാടനം ചെയ്തു. മനുഷ്യത്വ രഹിതമായ കുടിയൊഴിപ്പിക്കലിനെതിരെ സ്വമേധയാ കേസെടുത്ത് തുടര്‍ നടപടി സ്വീകരിക്കാന്‍ അസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ബഹുമാനപ്പെട്ട നീതിന്യായ വ്യവസ്ഥയോട്, പ്രത്യേകിച്ച് ഗുവാഹത്തി ഹൈക്കോടതിയോടും സുപ്രീം കോടതി ഓഫ് ഇന്ത്യയോടും അവർ അഭ്യര്‍ഥിച്ചു.

പൊളിച്ചുനീക്കലുകള്‍ ഉടനടി നിര്‍ത്തിവെക്കുക, ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് അടിയന്തര അഭയവും ദുരിതാശ്വാസവും നല്‍കുക, പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള ഒരു സുതാര്യമായ പദ്ധതി അവതരിപ്പിക്കുക, 50 വര്‍ഷങ്ങള്‍ക്ക് ശേഷം ജനവാസമുള്ള ഒരു പ്രദേശത്തെ വനഭൂമിയായി പെട്ടെന്ന് തരംതിരിച്ചതിന് പിന്നിലെ യുക്തി വിശദീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍, ഇത്തരം ഭരണകൂട നേതൃത്വത്തിലുള്ള അതിക്രമങ്ങള്‍ അനുവദിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലന്നും
നൂർജഹാൻ കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് ജംഷിദ, വൈസ് പ്രസിഡന്റുമാരായ മൈമൂന,ബബിത ശ്രീനു, ജില്ലാ സെക്രട്ടറി മുബീന,ട്രഷറർ സൽമ അഷ്റഫ്, കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് സാഹിറ തുടങ്ങിയവർ പങ്കെടുത്തു.
മാനന്തവാടിയിൽ വെച്ച് നടന്ന പ്രതിഷേധത്തിന് മാനന്തവാടി മണ്ഡലം പ്രസിഡന്റ് സഫീന, ശൗഫില, നാജിയ എന്നിവർ നേതൃത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *