അതിരൂക്ഷമായ വന്യ മൃഗശല്യത്തിന് ശാശ്വത പരിഹാരം തേടി പ്രതിഷേധ കൂട്ടായ്മ

അതിരൂക്ഷമായ വന്യ മൃഗശല്യത്തിന് ശാശ്വത പരിഹാരം തേടി പ്രതിഷേധ കൂട്ടായ്മ

കാപ്പം ക്കൊല്ലി : മേപ്പാടിഗ്രാമ പഞ്ചായത്തിലെ കോട്ടനാട്,46,പുഴമൂല-22,കാപ്പിക്കാട് ആനക്കാട്, കാപ്പംകൊല്ലി പ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കപ്പം കൊല്ലി വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ഇടവകയിലെ സാമൂഹിക ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഇടവക ജനങ്ങളെയും നാട്ടുകാരെയും സംഘടിപ്പിച്ചുകൊണ്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ഇടവക വികാരി ഫാദർ ഡാനി ജോസഫ് പ്രതിഷേതകൂട്ടായ്മ ഉദ്ഘാടനം ചെയ്തു.ഇടവക പാരീഷ് കൗൺസിൽ സെക്രട്ടറി ശ്രീ ബാബു ഇഞ്ചക്കൽ അധ്യക്ഷത വഹിച്ചു.മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാധ രാമസ്വാമി മുഖ്യസന്ദേശം നൽകി. മദർ സുപ്പീരിയർ സിസ്റ്റർ ഷേർളി ,ശ്രി ജോൺ മാത, ബാബു തോമസ്,സണ്ണി കടവൻ,എന്നിവർ സംസാരിച്ചു. ഇടവക സാമൂഹിക സമിതി കോഡിനേറ്റർ സൗമ്യ സാബു സ്വാഗതംആശംസിക്കുകയും സാബു മറ്റക്കാട്ട് നന്ദി പറഞ്ഞു.മുഖ്യമന്ത്രി ഗവർണർ,വനം മന്ത്രി,എന്നിവർക്ക് നൽകാനുള്ള ഭീമ ഹർജിയുടെ ഒപ്പ് ശേഖരണവും പ്രസ്തുത ചടങ്ങിൽ നടത്തപ്പെടുകയുണ്ടായി.ഉറക്കം നടിക്കുന്ന ഭരണകൂടത്തിനെതിരെ ശക്തമായ താക്കിത് നൽകി കൊണ്ടാണ് പ്രതിഷേധ കൂട്ടായ്മ അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *