ഉമ്മൻ ചാണ്ടി നീതിമാനായ ഭരണാധികാരി-രമേശ് ചെന്നിത്തല

ഉമ്മൻ ചാണ്ടി നീതിമാനായ ഭരണാധികാരി-രമേശ് ചെന്നിത്തല

മാനന്തവാടി : ജന സമ്പർക്ക പരിപാടിയിലൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ പരാതി നേരിട്ട് കേൾക്കുകയും അപ്പോൾ തന്നെ അത് പരിഹരിക്കുകയും ചെയ്ത് ജനങ്ങളുടെ ഹൃദയങ്ങളിൽ ജീവിച്ച നീതിമാനായ ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് എ ഐ സി സി വർക്കിങ് കമ്മിററി അംഗം രമേശ് ചെന്നിത്തല, യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസമരണ സമ്മേളനം ഉത്ഘാടനം ചെയ്ത്സം സാരിക്കുകയായിരുന്നു.
സ്വജനപക്ഷപാതവും കുടുംബ വാഴ്ച്ചയും കൈമുതലാക്കി മകളുടെ പേരിൽ കോടികളുടെ അഴിമതികൾക്ക് നേതൃത്വം നൽകുകയും സർക്കാർ ഖജനാവിൽ നിന്നും കോടികൾ ദൂർത്തടിച്ച് നവകേരള സദസ് നടത്തിയിട്ട് ഒരു പരാതി പോലും നേരിട്ട് പരിഹരിക്കാൻ കഴിയാത്ത അൽപ്പനായി പിണറായി വിജയൻ മാറിയെന്നും ഇവിടെയാണ് ഉമ്മൻചാണ്ടി മാതൃകയാകുന്നതെന്നും കൂട്ടി ചേർത്തു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ചു.കെ.എൽ.പൗലോസ്,പി.കെ.ജയലക്ഷമി,സി.അബ്ദുൾ അഷ്റഫ്,എ.പ്രഭാകരൻ മാസ്റ്റർ,അമൽ ജോയ്,ജോസ് കൈനിക്കുന്നേൽ,ജോസ് പാറക്കൽ,എം.ജി.ബിജു,ലൈജി തോമസ്,എം.ജി.ബാബു,എൽസി ജോയ്,എ.എം.നിശാന്ത്,ജിൽസൻ തൂപ്പുകര,സാദിഖ് ചുങ്കം,ജിജോ വരയാൽ,ശ്രീജിത്ത് കുപ്പാടിത്തറ,അജ്മൽ വെള്ളമുണ്ട,അനീഷ് ജേക്കബ്,ഷക്കീർ പുനത്തിൽ,ഷംസിർ അരണപ്പാറ,കെ.വി.ജോൺസൻ,ടോമി ഓടക്കൽ,നിതിൻ തലപ്പുഴ,വിജിൻ,ബബില വിജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *