ബത്തേരി : എം.ഡി.എം.എയുമായി യുവാവ് പിടിയില്‍.എറണാംകുളം,ചേലമറ്റം, വരയില്‍ വീട്ടില്‍, വി.കെ.അനീഷ്(24)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 16.07.2025 തീയതി വൈകിട്ടോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് 0.31 ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ കെ സോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.
