അബുദാബി : യു എ ഇ ലെ. മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള പ്രേം നസീർ കർമ്മമുഖ്യ അവാർഡ് വയനാട് സ്വദേശി നവാസ് മാനന്തവാടിക്ക്.
18 വർഷത്തോളമായി പ്രവാസി മലയാളികളുടെ ഇടയിൽ നടത്തിവരുന്ന സേവന പ്രവർത്തനങ്ങളും കോവിഡ് കാലത്ത് നടത്തിയ സേവനങ്ങളും മുൻനിർത്തിയാണ്അ വാർഡിന് പരിഗണിച്ചത്. രാജ്യത്ത് ജോലി തേടിയെത്തുന്ന ഹൗസ് മെയ്ഡുകൾ ഉൾപ്പെടെയുള്ള സാധാരക്കാരായ സ്ത്രീകൾക്ക് വേണ്ടി നടത്തുന്ന സേവനങ്ങളും ശ്രദ്ധേയമാണെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.ഞായറാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര താരം ജഗതീഷിൽ നിന്നും നവാസ് മാനന്തവാടി അവാർഡ് ഏറ്റുവാങ്ങി. വയനാട് മാനന്തവാടി എരുമത്തെരുവ് സ്വദേശികളായ പരേതനായ ജമാലുദ്ധീൻ കുട്ടിയുടെയും ജമീലയുടെയും മകനാണ് നവാസ് മാനന്തവാടി.
