ബാംബൂ വില്ലേജിൽ സംരംഭകത്വ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും

ബാംബൂ വില്ലേജിൽ സംരംഭകത്വ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും

കൽപ്പറ്റ : തൃക്കൈപ്പറ്റ ബാംബൂ വില്ലേജിലെ വിവിധ സംരംഭകത്വ കൂട്ടായ്മകൾ പ്രവർത്തനങ്ങൾ വിപുലീകരിച്ച് സംരംഭകത്വ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ തീരുമാനിച്ചു.കരകൗശലം, ഭക്ഷ്യ സംസ്കരണം, ചിത്രകല, ഹോം സ്റ്റേ,ഡ്രൈ ഫ്ലവർ, മുള നേഴ്സറി, ബാംബൂ കൺസ്ട്രക്ഷൻ, തേൻ കർഷകർ, കർഷകർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വർ, തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവ് റിസോർട്ടിൽ ഒത്ത് ചേർന്നാണ് പ്രവർത്തനങ്ങൾ കൂടുതൽ ശാക്തീകരിക്കാനും വിപുലീകരിക്കാനും തീരുമാനിച്ചു.

നവീന രൂപകല്പനകൾ, സാങ്കതീക സഹായങ്ങൾ, വിപണനം, പ്രദർശനങ്ങൾ പരിശീലനങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തനങ്ങൾ കൂടുതൽ സർഗ്ഗാത്മകമാക്കും.ഇന്ന് ചേർന്ന കൂട്ടായ്മയിൽ 5 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും പത്ത് സബ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. അഡ്വ.പ്രണവ് സി ഹരി, ചന്ദ്രിക മനോഹരൻ, സുജിത്, സൃഷ്ടി, ഷീജ പി.കെ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്.ഈ ടീം കൂട്ടായ്മയിലെ തുടർ പ്രവർത്തനങ്ങളുടെ ഏകോപനവും നേതൃത്വവും നൽകും.

Leave a Reply

Your email address will not be published. Required fields are marked *