കൽപ്പറ്റ : കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെൻ്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിൻ്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും പന്ത്രണ്ടിന് ശനിയാഴ്ച രാവിലെ 11 മണിക്ക് കൽപ്പറ്റ പുത്തൂർ വയലിലെ എം. എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിലാണ് നടത്തപ്പെടുന്നത് അൺ എയ്ഡഡ് സ്കൂളുകളിൽ എസ്.എസ്.എൽ സി , പ്ലസ് റ്റു തലങ്ങളിൽ 100 % വിജയം നേടിയ സ്കൂളുകളെയും ഫുൾ എ പ്ലസ് ലഭിച്ച വിദ്യർത്ഥികളെയും യു.എസ്.എസ് ,എൽ എസ് എസ് ജേതാക്കളെയും ചടങ്ങിൽ ആദരിക്കും സംസ്ഥാന പ്രസിഡൻ്റ് രാഘവ ചേരാൾ അദ്ധ്യക്ഷത വഹിക്കും വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റർ വി.എ ശശീന്ദ്ര വ്യാസ് മുഖ്യാതിഥി ആയിരിക്കും സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് പൂളക്കൽ മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബാബു ഡി.ഇ.ഒ സി.വി മൻമോഹൻ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാധ രാമസ്വാമി , ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ.കെ സുകുമാരൻ ട്രഷറർ സൂസമ്മ മാമച്ചൻ , ഭാരവാഹികളായ പി.കെ മുഹമ്മദ് ഹാജി, ബി വേണുഗോപാലൻ നായർ,ആനന്ദ് കണ്ണശ്ശ, ഡോ. എസ് വിക്രമൻ, കെ.വി മൂസക്കുട്ടി മാസ്റ്റർ, അബ്ദുൽ നാസർ പനമരം , ആദർശ വർമ്മ, രജ്ഞിത് കുറുപ്പ്, മാത്യു സഖറിയ അനിൽ ജേക്കബ് പ്രസംഗിക്കും.
