കൽപ്പറ്റ : ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കല്പറ്റയിൽ പ്രവർത്തിക്കുന്ന സി.സി.എം.വൈ സെന്ററിൽ ആരംഭിച്ച സൗജന്യ പി.എസ്.സി കോച്ചിംഗിന്റെ ഇരുപത്തിനാലമത് ബാച്ചിന്റെ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സി.സി.എം.വൈ പ്രിൻസിപ്പൽ യൂസഫ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ഹരിശങ്കർ കെ എസ് ആമുഖ പ്രസംഗം നടത്തി.
കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലാണ് പി എസ് സി പരിശീലനം നടക്കുന്നത്.കേരള പി.എസ്.സിക്ക് പുറമെ കേന്ദ്ര സർവീസുകളിലേക്കുള്ള മത്സര പരീക്ഷകളിലേക്കുള്ള പരീക്ഷൾക്കായും പരിശീലനം നടത്തുന്നുണ്ട്.
2013 ൽ തുടങ്ങിയ സ്ഥാപനത്തിൽ ഇതിനകം 23 ബാച്ചുകളിലായി രണ്ടായിരത്തിൽ അധികം ഉദ്യോഗാർഥികൾ പഠിച്ചിറങ്ങി.600 ൽ അധികം പേർ സർക്കാർ സർവീസിൽ കയറി.
പ്രവേശനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പഠനം തികച്ചും സൗജന്യമാണ്.വയനാട് ജില്ലയിലെ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, ജൈന, എന്നീ വിഭാഗങ്ങൾക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കുമായാണ് പ്രധാനമായും പരിശീലനം നൽകുന്നത്.ആറുമാസമാണ് പരിശീലനത്തിന്റെ കാലാവധി.ന്യുനപക്ഷ യുവജനങ്ങളെ സർക്കാർ സർക്കാർ സർവീസിൽ എത്തിക്കുക എന്ന ഉദ്ദേശത്തിൽ പാലോളി മുഹമ്മദ്ക്കുട്ടി കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച സ്ഥാപനമാണ് കോച്ചിംഗ് സെന്റർ ഫോർ മൈനൊരിറ്റി യൂത്ത്.