വേര്‍വ് അക്കാദമി കൊച്ചിയില്‍;പ്രമുഖ സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് വിപുല്‍ ചുഡാസമ തലപ്പത്ത്

വേര്‍വ് അക്കാദമി കൊച്ചിയില്‍;പ്രമുഖ സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് വിപുല്‍ ചുഡാസമ തലപ്പത്ത്

കൊച്ചി : ദക്ഷിണേന്ത്യയിലെ മുന്‍നിര സലൂണ്‍ ശൃംഖലയായ വേര്‍വ് സിഗ്‌നച്ചര്‍ സലൂണിന്റെ വിദ്യാഭ്യാസ സംരംഭമായ വേര്‍വ് അക്കാദമി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വേര്‍വിന്റെ പ്രൊഫഷണല്‍ ഹെയര്‍ഡ്രസിങ് പരിശീലന കേന്ദ്രം കൊച്ചിയില്‍ തുടങ്ങിയത്. പ്രമുഖ സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് വിപുല്‍ ചുഡാസമയാണ് അക്കാദമിയുടെ ചീഫ് എഡ്യുക്കേഷന്‍ ഓഫീസര്‍. കച്ചേരിപ്പടി ക്രോഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമി വേര്‍വിന്റെ രാജ്യത്തെ മൂന്നാമത്തെ പരിശീലന കേന്ദ്രമാണ്. ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് അക്കാദമിയുടെ മറ്റു കേന്ദ്രങ്ങള്‍.നൈപുണ്യമുള്ള പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനും രാജ്യത്തുടനീളം സലൂണ്‍ വിദ്യാഭ്യസ നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയുടെ സുപ്രധാന ചുവടുവെപ്പാണിത്.

വിദ്യാഭ്യാസമാണ് മികച്ച സ്‌റ്റൈലിംഗിന്റെ അടിസ്ഥാനമെന്ന് വിപുല്‍ ചുഡാസമ പറഞ്ഞു. ‘കൊച്ചിയിലെ വേര്‍വ് അക്കാദമി ഒരു പരിശീലന കേന്ദ്രം എന്നതിലുപരി, വൈദഗ്ധ്യവും ലക്ഷ്യബോധവും ഒത്തുചേരുന്ന ഇടമാണ്. മികച്ച ഹെയര്‍ഡ്രെസ്സര്‍മാരെ മാത്രമല്ല സലൂണ്‍ വ്യവസായത്തിലെ ഭാവി ലീഡര്‍മാരെയും വാര്‍ത്തെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.’ – വിപുല്‍ പറഞ്ഞു.

കൊച്ചിയിലെ അക്കാദമി കേവലം ഹെയര്‍ സ്‌റ്റൈലിങ് മാത്രം പഠിപ്പിക്കുന്ന സ്ഥാപനമല്ല. വ്യക്തികളുടെ കരിയര്‍ രൂപപ്പെടുത്തുകയും ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്ന ഒരു കേന്ദ്രമാണ്.’ – വേര്‍വ് സിഗ്‌നേച്ചര്‍ സലൂണ്‍ സഹസ്ഥാപക റെബേക്കാ സാമുവല്‍ പറഞ്ഞു.ഹെയര്‍ സ്‌റ്റൈലിസ്റ്റുകള്‍ക്ക് അത്യാധുനിക ടെക്‌നിക്കുകളും വ്യവസായത്തിന് അനുയോജ്യമായ നൈപുണ്യവും നല്‍കുന്ന ഒരു ദേശീയ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിപുല്‍ ചുഡാസമയുമായി ചേര്‍ന്ന് കൊച്ചിയില്‍ അക്കാദമി ആരംഭിച്ചതെന്നും അവര്‍ വ്യക്തമാക്കി.

ഉദ്ഘാടനത്തോടനുബന്ധിച്ച്, രണ്ട് ദിവസങ്ങളിലായി വിപുല്‍ ചുഡാസമ നയിച്ച പ്രത്യേക ലുക്ക് & ലേണ് മാസ്റ്റര്ക്ലാസും നടന്നു.
വളര്‍ന്നുവരുന്ന സ്‌റ്റൈലിസ്റ്റുകള്‍ക്ക് പ്രൊഫഷണല്‍ വളര്‍ച്ചയ്ക്കും ലോകോത്തര വിദ്യാഭ്യാസത്തിനും മികച്ച കരിയര്‍ കെട്ടിപ്പടുക്കുന്നതിനുമുള്ള വേദി ഒരുക്കുകയാണ് പുതിയ അക്കാദമിയിലൂടെ വേര്‍വ് സലൂണ്‍ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *