സോഷ്യലിസ്റ്റ് പുനരേകീകരണം അനിവാര്യം: ജുനൈദ് കൈപ്പാണി

സോഷ്യലിസ്റ്റ് പുനരേകീകരണം അനിവാര്യം: ജുനൈദ് കൈപ്പാണി

ന്യൂഡൽഹി : രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും ധാർമികവുമായ വിവിധ കൈവഴികളിലൂടെ മുന്നേറുന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒരുമിക്കണമെന്ന് ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു.വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുമായി ഡൽഹിയിൽ നടന്ന ചർച്ചകൾക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന രീതിയിൽ വർഗ്ഗീയ-വംശീയ ഭിന്നതകൾ റിപ്പബ്ലിക്കിനുമേൽ കരിനിഴൽ വീഴ്ത്തുന്ന ഘട്ടമാണിന്ന്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും ഓരോ സോഷ്യലിസ്റ്റ്കാരനും പ്രതിജ്ഞാബദ്ധരാണ്.ആ ഒരു ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ പുനർ ഏകീകൃത സാധ്യതകൾക്ക് ശ്രമിക്കണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *