കല്‍പ്പറ്റ : ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണ് ലെന്‍സ് ഫെഡിന്റെ പ്രവര്‍ത്തനങ്ങളെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട മൂന്നു കുടുംബങ്ങള്‍ക്ക് സിവില്‍ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ (ലെന്‍സ്ഫെഡ്) 10 ലക്ഷം രൂപ വീതം 30 ലക്ഷം രൂപ ധനസഹായം നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വലിയ ദുരന്തമുണ്ടായ ഘട്ടത്തില്‍ സംഘടനയില്‍പ്പെട്ട മൂന്ന് പേര്‍ കനത്തപ്രയാസം നേരിടുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒറ്റക്കോളില്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ലെന്‍സ്‌ഫെഡിന് സാധിച്ചു. ലെന്‍സ്‌ഫെഡിന്റെ ഈ പ്രവര്‍ത്തനം എല്ലാവര്‍ക്കും കഴിയുന്നതല്ല. ഈ ഇടപെടല്‍ മറ്റുള്ള സംഘടനകള്‍ക്ക് പ്രേരണ നല്‍കുന്നതാണ്. ചെറുതും വലുതുമായ ഇത്തരം ഇടപെടലുകള്‍ ദുരന്തബാധിതര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണെന്നും എം എല്‍ എ പറഞ്ഞു. ഉരുള്‍ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട മൂന്ന് കുടുംബത്തിന് പുതിയ വീട് നിര്‍മിക്കുന്നതിനായി 10 ലക്ഷം രൂപ വീതമാണ് ലെന്‍സ് ഫെഡിന്റെ ധനസഹായം. ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ് കുമാര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ ഗിരീഷ് കുമാര്‍ ടി, സംസ്ഥാന കറസ്പോണ്ടന്റ് സെക്രട്ടറി അനില്‍കുമാര്‍ പി ബി, സ്റ്റേറ്റ് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ കെ സുരേന്ദ്രന്‍, സലില്‍ കുമാര്‍ പി സി, ജില്ലാ പ്രസിഡന്റ് ഹാരിസ് അറക്കല്‍, ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ എം, ജില്ലാ ട്രഷറര്‍ ടി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ക്യാപ്ഷന്‍വയനാട് ഉരുള്‍ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടര്‍ക്കുള്ള ലെന്‍സ്ഫെഡ് ധനസഹായം അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വിതരണം ചെയ്യുന്നു.
