വടുവന്‍ചാല്‍ : ട്രാഫിക് നിയമങ്ങള്‍ പരിചയപ്പെടുത്തിയും കൊറിയോഗ്രാഫിയിലൂടെ ദേശാടനക്കിളികളുടെ വരവും അവതരിപ്പിച്ച് വടുവന്‍ചാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന്റെ പഠനോത്സവം പുതുമയാര്‍ന്നതായി. ആഴ്ചകള്‍ പരിചയപ്പെടുത്താന്‍ നൃത്താവിഷ്കാരം വായുവിന്റെ സവിശേഷതയുമായി സയന്‍സ് പരീക്ഷണം,മലയാളം, ഇംഗ്ലീഷ്, അറബി, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായിട്ടാണ് കുട്ടികള്‍ വേദിയിലെത്തിയത്. സംഖ്യാക്രമം അവതരിപ്പിക്കുന്ന ഗണിത സ്കിറ്റ്, മോക്ക് ഇലക്ഷനുമായി സോഷ്യല്‍ സയന്‍സ് സ്കിറ്റ്, കലാവിദ്യാഭ്യാസവുമായി നൃത്തശില്പം, കവിയരങ്ങ്, നാടന്‍പാട്ട്, ഷേക്സ്പിയറിന്റെ വെനീസിലെ വ്യാപാരി ഇംഗ്ലീഷ് സ്കിറ്റ് എന്നിവയും അവതരിപ്പിച്ചു. പ്രധാനാധ്യാപിക എം. മീനാകുമാരി ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയര്മാന് കെ.ജെ. ഷീജോ, മദര്‍ പി.ടി.എ. പ്രസിഡന്റ് സിമി സുരേഷ്, സീനിയര്‍ അസിസ്റ്റന്റ് എം.പി. ഷംസുദ്ദീന്, സ്റ്റാഫ് സെക്രട്ടറി ഷാജന് ബി. തോമസ്, ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു. കെ. രാജേഷ് സ്വാഗതവും ജോംസി ജോര്‍ജ് നന്ദിയും പറഞ്ഞു.
