കൽപ്പറ്റ : ഓൾ കേരള ടൈലേഴ്സ് അസോസിയേഷന്റെ കൽപ്പറ്റ ഏരിയയുടെ രജത ജൂബിലി സമ്മേളനം കൽപ്പറ്റ എംജിഒ ഹാളിൽ ഏരിയ പ്രസിഡൻറ് എം എൻ ശിവകുമാർ പതാക ഉയർത്തി. സമ്മേളനം ഉദ്ഘാടന കർമ്മം ജില്ലാ ജനറൽ സെക്രട്ടറി കെ കെ ബേബി നിർവഹിച്ചു. തുടർന്ന് വാർഷിക റിപ്പോർട്ട് ഏരിയ സെക്രട്ടറി പി. ബി. സുരേഷ് ബാബു അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ട് ജില്ലാ പ്രസിഡണ്ട് എൻ. പത്മനാഭൻ നിർവഹിച്ചു.ജില്ലാ ജോയിൻ സെക്രട്ടറി ഓമന പനമരം ആശംസകൾ അറിയിക്കുകയും ഏരിയ ഭാരവാഹികളുടെ പാനൽ അവതരണവും നടത്തി . 2025 ഏപ്രിൽ മാസം 23 ന് മാനന്തവാടിയിൽ വച്ച് നടക്കുന്ന എ കെ ടി എ വയനാട് ജില്ല രജത ജൂബിലി സമ്മേളനത്തിന് പങ്കെടുക്കേണ്ട സമ്മേളന പ്രതിനിധികളെ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു. റൊണാൾഡ് മേപ്പാടി സ്വാഗതവും സലീമ സെയ്തലവി അനുശോചനവും അറിയിച്ചു. എം എൻ ശിവകുമാറിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളന പരിപാടികൾ ലില്ലി ജോസഫ് നന്ദി പറഞ്ഞതോടെ സമാപിച്ചു.സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡണ്ട് റൊണാൾഡ് മേപ്പാടി’ സെക്രട്ടറി സുരേഷ് ബാബു പി ബി .ഖജാൻജിയായി അഷറഫ് മേപ്പാടിയെ തിരഞ്ഞെടുത്തു.
