വെള്ളമുണ്ടക്കാരുടെ സ്നേഹയാത്ര പുറപ്പെട്ടു

വെള്ളമുണ്ടക്കാരുടെ സ്നേഹയാത്ര പുറപ്പെട്ടു

വെള്ളമുണ്ട : എഴുപത് വയസ് പിന്നിട്ടവർക്ക് വേണ്ടി പൊതുപ്രവർത്തകൻ പള്ളിയാൽ മൊയ്തുട്ടിയുടെ നേതൃത്വത്തിൽ സംഘ ടിപ്പിക്കുന്ന സൗജന്യ “സ്നേഹയാത്ര’ വെള്ളമുണ്ട പഞ്ചായത്ത്‌ അതിർത്തി ഗ്രാമമായ കണ്ടത്തുവയലിൽ നിന്നും പുറപ്പെട്ടു. 70 വയസ്സ് പിന്നിട്ടിട്ടും പല കാരണ ങ്ങളാൽ കടല് കാണാനും തീവണ്ടി യാത്ര നടത്താനും സാധി ക്കാത്ത വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലെ ആളുകളാണ് യാത്രയിൽ ഉള്ളത്.പത്മശ്രീ ചെറുവയൽ രാമൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. യാത്രയയപ്പ് ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.പള്ളിയാൽ മൊയ്‌തുട്ടി ആമുഖ സന്ദേശം നൽകി.കെ.സി മായൻ ഹാജി, കെ.കെ ചന്ദ്രശേഖരൻ, പ്രേംരാജ്‌ചെറുകര, എ. കെ ജമാൽ തുടങ്ങിയവർ പ്രസംഗിച്ചു.വെള്ളമുണ്ടയിലെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും യാത്രയെ അനുഗമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *