പുളിഞ്ഞാൽ : ജി.എച്ച്.എസ്. പുളിഞ്ഞാലിൽ സംഘടിപ്പിച്ച ‘ലെല്ലി…ലേലെ..’ ഗോത്രഫെസ്റ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രമുഖ ഫോട്ടോഗ്രാഫർ വിനോദ് ചിത്രയുടെ ഗോത്രയാനം ഫോട്ടോ പ്രദർശനം,കളിമൺ പാത്ര നിർമ്മാണം,ലഹരി വിരുദ്ധ ഫോട്ടോ പ്രദർശനം,ക്രാഫ്റ്റ് വർക്ക്,കലാപരിപാടികൾ,ക്യാമ്പ് ഫയർ തുടങ്ങിയവയെല്ലാം ഗോത്ര ഫെസ്റ്റിൽ ക്രമീകരിച്ചിട്ടുണ്ട്.പി. ടി. എ പ്രസിഡന്റ് സി. പി ജബ്ബാർ അധ്യക്ഷത വഹിച്ചു.ഹംജിത് എം. വി, സി. പി മൊയ്തു ഹാജി, എച്ച്. എം ഉഷാകുമാരി, പടയൻ മമ്മൂട്ടി, ഹമീദ്, കുനിയിൽ മൊയ്തു, രോഹിത്,രാഗേഷ്, ജെസ്ന, ജിൽജിത് തുടങ്ങിയവർ സംസാരിച്ചു.
