പ്രതിഷേധ ധർണ്ണ നടത്തി

പ്രതിഷേധ ധർണ്ണ നടത്തി

മാനന്തവാടി : സംസ്ഥാന ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിനെതിരെയും റവന്യൂ വകുപ്പിലെ സ്ഥലമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിച്ചതിനെതിരെയും ലാസ്റ്റ് ഗ്രേഡ് ബൈട്രാൻസ്ഫർ നിയമനങ്ങൾ പ്രതിസന്ധിയിലാക്കുകയും ചെയ്ത സർക്കാർ നിലപാടുകൾക്കെതിരെ മാനന്തവാടി താലൂക്ക് ഓഫീസിന് മുമ്പിൽ എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ചിൻ്റെ നേത്വത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ ട്രഷറർ സി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് സിനീഷ് ജോസഫ് അധ്യക്ഷത വഹിച്ചു.. എം.ജി. അനിൽ, അഷറഫ് ഖാൻ, ബേബി പേടപ്പാട്ട് ശിവൻ പുതുശ്ശേരി പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *