കൽപറ്റ : റൂബി ഫൈസലിന്റെ പതിമൂന്ന് കഥകൾ ഉൾപ്പെടുത്തിയ ആദ്യ പുസ്തകം “ഫെറോമോൺ ” കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം ഹാളിൽ വച്ചു കവി ഡോ.സി രാവുണ്ണി പ്രകാശനം ചെയ്തു. ബാവ. കെ. പാലുകുന്ന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റൂബി ഫൈസലിന്റെ പിതാവ് അബ്ദു, ഭർത്താവ് ഫൈസൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക പുസ്തക പരിചയം നടത്തി. എഴുത്തുകാരൻ സാദിർ തലപ്പുഴ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ്, ഹാംലെറ്റ് പ്രസാധക ഷബ്ന ഷംസു, സൈനുദ്ദീൻ, ചലച്ചിത്ര ഗാന രചയിതാവ് ജയകുമാർ ചെങ്ങമനാട് , കവി ഷാഫി മുഹമ്മദ് റാവുത്തർ, പി. കെ. ഷാഹിന എന്നിവർ സംസാരിച്ചു. എം. കെ. മുജീബ് സ്വാഗതവും, അജി ബഷീർ നന്ദിയും പറഞ്ഞു.
