ചെറുകര : ശ്രീ ശങ്കര വിദ്യാനികേതൻ വാർഷികോത്സവം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി സുധീ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീമതി വി.യു രേണുക ടീച്ചർ (സെക്രട്ടറി,കൊച്ചി ഹെൽപ്പിങ്ങ് അസ്സോസിയേഷൻ) അദ്ധ്യക്ഷതവഹിച്ചു.രാവിലെ നടന്ന നഴ്സറി വിദ്യാലയ പരിപാടികൾ വാർഡ് മെമ്പർ ശ്രീമതി ലതിക ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി.കെ ജനാർദ്ദനൻ ആ മുഖഭാഷണം നടത്തി. ഹെഡ് മാസ്റ്റർ ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരണം നടത്തി. ടി.കെ ശശിധരൻ ( വിഭാഗ് ഭൗതിക് പ്രമുഖ് ) മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മാധ്യമപ്രവർത്തകരായ സി.വി ഷിബു (വയനാട് വിഷൻ), കെ എം ഷിനോജ് ( മലയാള മനോരമ), കെ. സജീവൻ (ജന്മഭൂമി), രാജിത് (കമ്മ്യൂണിറ്റി റേഡിയോ ),നവീൻ മോഹൻ (മാതൃഭൂമി),വിജിത് വെള്ളമുണ്ട (വയനാട് വിഷൻ) വിനോദ് (ഗോത്രായനം ചാനൽ )എന്നിവരെ ആദരിച്ചു.പി. കുഞ്ഞികൃഷ്ണൻ (Rtd HM ചെറുകകര LP സ്കൂൾ) രമേശൻ മാസ്റ്റർ (Rtd അദ്ധ്യാപകൻ പടിഞ്ഞാറത്തറ എച്ച്.എസ്) പ്രതീപൻ (പ്രസിഡണ്ട് വിദ്യാലയ സമിതി)ജിഷ്ണു എം നന്ദൻ, ഷൈജൻ (PTA പ്രസിഡണ്ട്) സിന്ധുവിജയൻ (മാതൃസമിതി പ്രസിഡണ്ട്) ബാബു (ജില്ലാ കായിക പ്രമുഖ് ) എന്നിവർ സംസാരിച്ചു.
