കൽപ്പറ്റ : എം എൽ എ ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ,ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലുംങ്കൽ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ, ജില്ലാ ഡിവിഷൻ മെമ്പർമാരായ ഉഷ തമ്പി, ബിന്ദു പ്രകാശ്, പുൽപ്പള്ളി മലങ്കര ചർച്ച് പ്രോട്ടോ വികാരി ഫാ ചാക്കോ ചേലംപറമ്പത്ത്, ശ്രേയസ് പ്രോഗ്രാം മാനേജർ ഷാജി കെ വി,വാർഡ് മെമ്പർ ബാബു കണ്ടത്തിൻകര ഉൾപ്പെടെ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തിലെ മുഴുവൻ മെമ്പർമാരും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവഹികളായ ഫാ. ജോർജ് കാലായിൽ, സലീൽ പൗലോസ്, മാത്യുസ് എം കെ, ജിൻസി ബിനോ എന്നിവർ അറിയിച്ചു. പരിപാടിയിൽ മികച്ച സംരംഭകർ, സ്പെഷ്യൽ സ്കൂൾ ശ്രേഷ്ഠ സേവ പുരസ്‌കാര നേതാക്കൾ, മാധ്യമ പ്രവർത്തകർ, മികച്ച സ്വാശ്രയ സംഘം, യൂണിറ്റ് പ്രവർത്തകർ, മുൻ സെക്രട്ടറി എന്നിവരെ ആദരിക്കും.