പുൽപള്ളി : സുൽത്താൻ ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസ് ചെറ്റപ്പാലം യൂണിറ്റിന്റെ ഗ്രാമോത്സവം 2025 ശനിയാഴ്ച നടക്കും. ചെറ്റപ്പാലം മലങ്കര കത്തോലിക്കാ ദേവാലയ അങ്കണത്തിൽ വൈകുന്നേരം 5 മണി മുതൽ നടക്കുന്ന പരിപാടിയിൽ ജില്ലയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ചെറ്റപ്പാലം യൂണിറ്റിലെ അറുപതോളം ശ്രേയസ് സംഘങ്ങളെ ഉൾപ്പെടുത്തി വിപുലമായ ഘോഷയാത്രയും, സാംസ്കാരിക സമ്മേളനവും, കലാപരിപാടികളും സംഘടിപ്പിക്കും. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു ഉദ്ഘാടന ചെയ്യുന്ന പരിപാടിയിൽ ബത്തേരി രൂപതാ അധ്യക്ഷൻ റവ. ഡോ ജോസഫ് മാർ തോമസ് അധ്യക്ഷത വഹിക്കും.