റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു

റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു

പുൽപ്പള്ളി : പുൽപ്പള്ളി, ചെറ്റപ്പാലത്ത് നിന്ന് കാപ്പിസെറ്റി ലേക്ക് പോകുന്ന റോഡ് നവീകരണത്തിന് ശേഷവും 30 ഓളം വലുതും ചെറുതുമായ അപകടങ്ങളാണ് താഴെ ചെറ്റപ്പാലം ഭജനമഠം കവല പരിസരത്ത് ഉണ്ടായിട്ടുള്ളത് . ഉദയാ കവല ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങളെ കണാൻ കഴിയാത്തത് വലിയ അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട് ജനങ്ങൾ മാധ്യമങ്ങളോട് പറയുന്നു . നിരന്തരം അപകടമുണ്ടാകുന്ന ചെറ്റപ്പാലം മുതൽ താഴെ ചെറ്റപ്പാലം ഭജനമഠം കവല വരെ സ്പീഡ് ബ്രേക്കർ ഉൾപടെയുള്ള സുരക്ഷാ മാർഗ്ഗങ്ങൾ സ്ഥാപിച്ച് അപകടരഹിതമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉന്നതർക്ക് പരാതി നൽകിയിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കപെട്ടില്ല. ഈ സാഹചര്യത്തിൽ ഉദയ കവല ഭാഗത്തു നിന്നും വരുന്ന വാഹങ്ങനങ്ങൾക്ക് പ്രധാന റോഡിലെ വാഹനങ്ങളെ കാണുന്നതിനും മുൻകരുതൽ എടുക്കുന്നതിനും സഹായകരമാക്കുന്നതിന് വേണ്ടി ചെറ്റപ്പാലം തണൽ റസിഡൻസ് അസോസിയേഷൻ സ്വന്തം ചിലവിൽ ഭജനമഠം കവലയിലായി റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു. ജനങ്ങളുടെ ജിവന് അപകടമുണ്ടാകുന്ന കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുമ്പോൾ അതിൽ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്നും തണൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു . പ്രസിഡണ്ട് ചാർലി പി.വി , സെക്രട്ടറി ബിനിൽ കുമാർ റ്റി.ആർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *