മാനന്തവാടി : ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ കരോൾ ഗാന മത്സരം നടത്തി. വിവിധ വാർഡുകളിൽ നിന്നുള്ള 8 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒമ്പതാം യൂണിറ്റിലെ അലീന കുന്നത്തൂർ നയിച്ച ടീമാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ടാം സ്ഥാനം ആറാം യൂണിറ്റിലെ നിനി കുറുപ്പൻപറമ്പിൽ നയിച്ച ടീമും, മൂന്നാം സ്ഥാനം 10ആം യൂണിറ്റിലെ നയിച്ച വന്യ മഠത്തിപ്പറമ്പിൽ ടീമും നേടി. മത്സരം ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോണി കാരക്കട, സിസ്റ്റർ ജിസ, സിസ്റ്റർ മേരി, ഷൈല പാലത്തുംതലയ്ക്കൽ, കൈക്കാരൻന്മാരായ സജി കുടിയിരിക്കൽ, സിജോ നെടുംകൊമ്പിൽ, ഷാജു കാരക്കട എന്നിവർ നേതൃത്വം നൽകി. ജയ്സൺ പാത്താടൻ പുതിയിടം, ജിഷ ആണ്ടൂർ മാനന്തവാടി, സെബാസ്റ്റ്യൻ തോമസ് മാനന്തവാടി എന്നിവരായിരുന്നു വിധികർത്താക്കൾ. വിജയികൾക്ക് സമ്മാനദാനവും നടത്തി.
