ദുരന്ത ബാധിതരെ കേന്ദ്ര സർക്കാർ അവഹേളിച്ചു : സംഷാദ് മരക്കാർ

കൽപ്പറ്റ : മുണ്ടക്കെ ചൂരൽ മല ദുരന്തത്തെ അതി തീവ്ര ദുരന്തങ്ങളുടെ ഗണത്തിൽ പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെ നിരാകരിച്ച കേന്ദ്രസർക്കാർ നടപടി അപലപനീയമാണെന്നും ഇത് ദുരന്തബാധിതരോടുള്ള അവഹേളനമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ദുരന്തത്തിനെ കുറിച്ച് പഠനം നടത്താൻ രണ്ട് സമിതികളെ കേന്ദ്രസർക്കാർ നിയോഗിക്കുകയും രണ്ട് സമിതികൾക്ക് മുമ്പിലും കൃത്യമായി അതിതീവ്ര ദുരന്തത്തിന്റെ ഗണത്തിൽ പെടുത്തണം എന്നുള്ള ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി സന്ദർശനം നടത്തിയ സമയത്തും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി പറയുന്നത് മുണ്ടക്കൈ ദുരന്തത്തെ അതി തീവ്ര ദുരന്തത്തിന്റെ ഗണത്തിൽ പെടുത്താൻ കഴിയില്ല എന്നത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ്. ഇ വാദം ശരിയല്ല ഉരുൾ പൊട്ടാൻ ഉണ്ടായ കാരണത്തിൽ യാതൊരുവിധ മാനുഷിക ഇടപെടലുകളും ഉണ്ടായിട്ടില്ല എന്നുള്ളതും അതി തീവ്ര മഴയാണ് ഉരുൾപൊട്ടലിനുള്ള കാരണം എന്നുള്ളതും വ്യക്തമാണ്. ഇത്രയധികം ആളുകൾ മരണപ്പെടുകയും. കോടി കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് ഭവനരഹിതരാവുകയും ചെയ്ത മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തങ്ങളുടെ ഗണത്തിൽപ്പെടുത്താൻ ദേശീയ സർക്കാറിന് കഴിയുമായിരുന്നു. അങ്ങനെ ദേശീയ സർക്കാർ അതി തീവ ഗണത്തിൽ പെടുത്തിയിരുന്നെങ്കിൽ മുണ്ടക്കൈ ചൂരൽമല ദുരന്തബാധിത പ്രദേശത്തെ ആളുകൾക്ക് സഹായം എത്തിക്കുന്നതിനും പുനർനിർമാണപ്രക്രിയയിലും ഇന്ത്യയിലെ എല്ലാ എം.പിമാർക്കും അവരുടെ എം.പി ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. ഈ സാധ്യതയാണ് കേന്ദ്രസർക്കാർ ഇല്ലാതെയാക്കിയത്. അതിനോടൊപ്പം മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനു വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യത്തോട് നാളിതുവരെ ഒരു പ്രതികരണം പോലും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഇല്ലാതിരിക്കുകയും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലേക്ക് സംസ്ഥാനത്തിന് കേന്ദ്രം നൽകേണ്ട തുക നൽകിയത് പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം എന്ന് പറയുകയും ചെയ്യുന്നത് കേന്ദ്രസർക്കാർ മുണ്ടക്കൈ ദുരന്തത്തോട് കാണിക്കുന്ന രാഷ്ട്രീയ വേർതിരിവ് തന്നെയാണ്. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് ശേഷം പ്രളയം ഉണ്ടായ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് അടിയന്തരമായി സാമ്പത്തിക പിന്തുണ കേന്ദ്രസർക്കാർ നൽകുമ്പോൾ അടിയന്തരമായി ധനസഹായം മുണ്ടക്കൈ ദുരന്തതിന് നൽകാതിരിക്കുകയും ഈ പാക്കേജുമായി ബന്ധപ്പെട്ട് യാതൊരുവിധ നിലപാട് അറിയികാതിരിക്കുകയും ചെയ്യുന്നത് ശരിയായ രീതിയല്ല എന്നും അദ്ദേഹം പത്രകുറിപ്പിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *