മാനന്തവാടി : ദേശീയ മന്ത് രോഗ വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി സെന്റ് ജോസഫ് ടി.ടി.ഐയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കണിയാരം ടീച്ചേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ക്ലാസ്സ് ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് ബയോളജിസ്റ്റ് കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. പടച്ചിക്കുന്ന് ട്രൈബല്‍ ഹോസ്റ്റലില്‍ മന്ത്രോഗ രക്ത പരിശോധന ക്യാമ്പ് നടത്തി.് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സനോജ് കുമാര്‍, ഫൈലേറിയ അസിസ്റ്റന്റ്മാരായ വിജേഷ് കുമാര്‍ ചെമ്മേരി, ജി.ജെ മണികണ്ഠന്, ഫീല്‍ഡ് വര്‍ക്കര്‍ പി. സുബൈദ എന്നിവര്‍ സംസാരിച്ചു.