പോലീസ് സ്‌മൃതി ദിനം; വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലി

പോലീസ് സ്‌മൃതി ദിനം; വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലി

കൽപ്പറ്റ : ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു. ഒക്ടോബർ 21ന് രാവിലെ ഡി.എച്ച്.ക്യൂ ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ അനുസ്മരണ ദിന പരേഡ് നടന്നു. ജില്ലാ പോലീസ് മേധാവി സ്‌മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. 01.09.2023 മുതൽ 31.08.2024 വരെ ഡ്യൂട്ടിക്കിടയിൽ ജീവൻ ബലിയർപ്പിച്ച രാജ്യത്തെ 214 സേനാംഗങ്ങളുടെ പേരുവിവരങ്ങൾ വായിച്ച് ആദരാഞ്ജലികളർപ്പിച്ചു.1959-ലെ ഇന്ത്യാ-ചൈന തർക്കത്തിൽ ലഡാക്കിലെ ഹോട്ട് സ്പ്രിംഗിൽ വച്ച് കാണാതായ പോലീസ് സേനാംഗങ്ങളെ കണ്ടെത്താൻ പോയ പോലീസ് സംഘത്തിന് നേരെ ചൈനീസ് സൈന്യം നടത്തിയ അക്രമണത്തിനിടെ ചെറുത്തു നിന്ന പത്ത് പൊലീസുകാർക്ക് ജീവൻ ത്യജിക്കേണ്ടി വന്നു. ഇവരുടെ സ്മരണാർത്ഥമാണ് ഒക്ടോബർ 21ന് രാജ്യമെങ്ങും പോലീസ് സ്മൃതിദിനമായി ആചരിക്കുന്നത്. ജില്ലാ പോലീസ് അഡീഷണൽ എസ്.പി ടി.എൻ. സജീവ്, ഡിവൈ.എസ്.പിമാരായ പി.എൽ. ഷൈജു,(സ്‌പെഷ്യൽ ബ്രാഞ്ച്), ദിലീപ്കുമാർ ദാസ്(ഡി സി.ആർ. ബി), എം.കെ. ഭരതൻ(നാർകോടിക് സെൽ), എം.കെ.സുരേഷ്‌കുമാർ(ക്രൈം ബ്രാഞ്ച്), അബ്ദുൽ കരീം(എസ്.എം.എസ്), പി ബിജുരാജ് കൽപറ്റ (സബ് ഡിവിഷൻ), കെ.കെ അബ്ദുൾ ഷരീഫ് (ബത്തേരി സബ് ഡിവിഷൻ ),വിവിധ സ്റ്റേഷനുകളിലെയും യൂണിറ്റുകളിലെയും ഇൻസ്‌പെക്ടർമാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. ഈ വർഷത്തെ പോലീസ് സ്‌മൃതി ദിനം, ഏകതാ ദിനം, പോലീസ് പതാക ദിനം എന്നിവയോടനുബന്ധിച്ച് ഒക്ടോബർ 22ന് എസ് പി സി കേഡറ്റുകൾക്കായി ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരം, 23 ന് കാക്കവയൽ ജവാൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന,25ന് പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ധീര ജവാൻ ശ്രീ.വസന്തകുമാറിന്റെ വസതിയിൽ സന്ദർശനം, 26 ന് വീരമൃത്യുവരിച്ച ധീര ജവാൻ ശ്രീ. ഷിബുവിന്റെ വസതിയിൽ സന്ദർശനം, 28 ന് ലക്കിടി എൽ പി സ്കൂളിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന തുടങ്ങിയ പരിപാടികൾ നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *