കൽപ്പറ്റ : കണ്ണൂർ എ ഡി എം ആയിരുന്ന എം കെ നവീൻ ബാബുവിനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധവും മാർച്ചും സംഘടിപ്പിച്ചു. ജീവനക്കാരെ പീഡിപ്പിക്കുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണമെന്നും സർക്കാർ ജീവനക്കാർ സർക്കാരിന്റെ ഭാഗമാണെന്നും ഇവർക്ക് ഭയപ്പാട് ഇല്ലാതെ ജോലി ചെയ്യാൻ സർക്കാർ സംവിധാനം ഒരുക്കണമെന്നും കേരള എൻ ജി അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ. എ.മുജീബ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ റ്റി ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി ജെ ഷൈജു സ്വാഗതവും ബെൻസി ജേക്കബ്, ബിജു ജോസഫ്, തുടർന്നു ജെയിംസ് കുര്യൻ,ഗ്രഹൻ പി തോമസ്, ശരത്, ശശിധരൻ, രമേശ് കെ, നിഷ മണ്ണിൽ, തുടങ്ങിയവർ സംസാരിച്ചു.