കൽപ്പറ്റ : കേരളത്തെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക ,സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രങ്ങൾ നയങ്ങൾ തിരുത്തുക , പി.എഫ് ആർ.ഡി എ നിയമം പിൻവലിക്കുക തുടങ്ങി മുദ്രാവാക്യങ്ങൾ ഉയർത്തി കേരള എൻ.ജി.ഒ. യൂണിയൻ മേഖലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ജില്ലയിൽ കൽപ്പറ്റ, മാനന്തവാടി, ബത്തേരി മേഖലകളിലായ് നൂറ് കണക്കിന് ജീവനക്കാർ മാർച്ചിൽ അണിനിരന്നു .കൽപ്പറ്റ എസ്.കെ.എം. ജെ സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ യൂണിയൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം വി.കെ ഉദയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ സെക്രട്ടറി ആൻ്റണി ജോസഫ് അധ്യക്ഷതയും വഹിച്ചു. ജില്ലാ സെക്രട്ടറി എ.കെ രാജേഷ് സ്വാഗതവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ദിലീപ് കുമാർ .കെ നന്ദിയും പറഞ്ഞു.
എൻ. ആർ മഹേഷ് കുമാർ , എം.കെ മനോജ്, പ്രീതി. കെ.ആർ , കെ.എം മനോജ് , റിജേഷ് പി.സി , പ്രദീപ് കുമാർ, സ്മിത. സി എന്നിവർ നേതൃത്വം നൽകി. ബത്തേരി കോട്ടക്കുന്നിൽ നിന്നും ആരംഭിച്ച മാർച്ചും ധർണയും സിവിൽ സ്റ്റേഷനിൽ സമാപിച്ചു. തുടർന്ന് ധർണ്ണ സംസ്ഥാന കമ്മറ്റി അംഗം പനവൂർ നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ:സെക്രട്ടറി എ.എൻ ഗീത അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡൻ്റ് വി.ജെ ഷാജി സ്വാഗതം പറഞ്ഞ ചടങ്ങിൽ . ഏരിയാ സെക്രട്ടറി ഹാരിസ് മുഹമ്മദ് നന്ദി പറഞ്ഞു. സി. ആർ ശ്രീനിവാസൻ , കെ. എം റോയ് , പി.ലീലാമണി,ദിനൂപ് എം.സി എന്നിവർ നേതൃത്വം നൽകി .മാനന്തവാടി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് മിനി സിവിലിൽ സമാപിച്ചു. .സംസ്ഥാന കമ്മറ്റി അംഗം പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് യു.കെ സരിത അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് ജില്ലാ വൈസ് പ്രസിഡന്റ് കെ.വി ജഗദീഷ് സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി ടി.ബി രാജേഷ് കുമാർ നന്ദിയും അർപ്പിച്ചു . ടി.സേതുമാധവൻ , രജിത്ത് കെ.എസ് ,എച്ച് സൂരജ്, നിധിൻ ഷാജ് , സുനി വി.എ, ചിത്ര തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി. മാർച്ചും ധർണയും വിജയിപ്പിച്ച മുഴുവൻ ജീവനക്കാരെയും യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റ് അഭിവാദ്യം ചെയ്തു.
