കൽപ്പറ്റ : കേരളത്തെയും പ്രത്യേകിച്ച് വയനാടിനെയും പിടിച്ചു കുലുക്കിയ ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽദുരന്തത്തിൽ ഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ടവർക്ക് ആറു വീട് വെച്ച് നൽകാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ( കെ എസ് എസ് പി എ) തീരുമാനിച്ചു. കേരള സർക്കാരിന്റെ മാനദണ്ഡം അനുസരിച്ച് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വയനാട് ജില്ലാ കമ്മിറ്റിയാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. ഇനി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ലഭിച്ചാൽ വീടുപണി ആരംഭിക്കുന്നതാണ്. അസോസിയേഷന്റെ അടുത്ത ജില്ലാ സമ്മേളനം വരുന്ന ഡിസംബറിൽ നടത്തുവാനും തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ മണ്ഡലം, നിയോജകമണ്ഡലം സമ്മേളനങ്ങൾ ഉടനെ തുടങ്ങുന്നതാണ്.ജില്ലാ കമ്മിറ്റിയിൽ ജില്ലാ പ്രസിഡണ്ട് ഇ.റ്റി സെബാസ്റ്റ്യൻ അധ്യക്ഷതവഹിക്കുകയും ജില്ലാ സെക്രട്ടറി റ്റി. ജെ.സക്കറിയ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിപിനചന്ദ്രൻ മാസ്റ്റർ, ജി. വിജയമ്മ, വേണുഗോപാൽ എം. കീഴ്ശേരി, കമ്മിറ്റി അംഗങ്ങളായ ജോസഫ് ചക്കാലക്കൽ, കെ ശശികുമാർ, കെ രാധാകൃഷ്ണൻ,വി ആർ ശിവൻ, ഡോക്ടർ ശശിധരൻ, ടി കെ സുരേഷ്, എൻ.ഡി ജോർജ്, കെ സുരേന്ദ്രൻ,ഗ്രേസി ടീച്ചർ, നളിനി ശിവൻ, ടി വി കുര്യാക്കോസ്, പുഷ്പലത. പി പ്രസംഗിച്ചു