കാറുകൾക്കും മറ്റ് ചെറിയ വാഹനങ്ങൾക്കും സഞ്ചരിക്കുന്നതിൽ തടസ്സമില്ല
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ റോഡ് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന മിനി ബസ് സര്‍വ്വീസ് തുടരും. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശം വരെ ഇരുവശങ്ങളില്‍ നിന്നും സര്‍വ്വീസ് ഉണ്ടാവും. മണ്ണിടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപ്പെട്ട കുറച്ച് ദൂരം നടന്ന് ബസ്സില്‍ കയറാറുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ഭാഗത്ത് പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കലക്ടര്‍ അറിയിച്ചു