എം എല്‍ എ  ബോര്‍ഡും പ്രസ് അക്രഡിറ്റേഷന്‍ പാസുമായി പോലീസ് ഉദ്യോഗസ്ഥന്‍ തലസ്ഥാനത്ത് വിലസുന്നു 
 തിരുവനന്തപുരം : വാഹനത്തില്‍ ഒരേ  സമയം എംഎല്‍എ യുടെ ബോര്‍ഡും പ്രസ്
അക്രഡിറ്റേഷനുമായി തലസ്ഥാനത്ത് വിലസിയ പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. .
എം.എല്‍.എ.യുടെയും മാധ്യമ അക്രഡിറ്റേഷന്റേയും ആനുകുല്യം ഒരേ സമയം ഇയാള്‍
അനുഭവിക്കുകയാണ്. മുന്‍ യുഡിഎഫ് മന്ത്രിസഭയിലെ ഒരു പ്രമുഖ മന്ത്രിയുടെ
ഗണ്‍മാനാണ് വാഹനം ഉപയോഗിക്കുന്നതെന്നാണ് വിവരം.
സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിക്കുന്നതിന് മാധ്യമങ്ങള്‍ക്ക്
ലഭിക്കുന്ന പാസ് വാഹനത്തിന്റെ ഗ്ലാസിലും വാഹനത്തിന്റെ മുന്‍പില്‍ എം.എല്‍.എ
എന്ന് 'വലിയ ചുവന്ന അക്ഷരത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം
പ്രസ് ക്ലബ്ബിനു മുമ്പില്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് ഈ വാഹനം കഴിഞ്ഞ
ദിവസം കാണപ്പെട്ടത്. വാഹനത്തില്‍ ജനശബ്ദം പ്രസിദ്ധീകരണത്തിനുള്ള പാസ് ആണ്
സ്റ്റിക്കറായി ഒട്ടിച്ചിരിക്കുന്നത്. വാഹനം പോലീസ് ഉദ്യോഗസ്ഥനായ
സ്വകാര്യ വ്യക്തിയുടെ പേരിലാണ് മോട്ടോര്‍ വാഹന രജിസ്റ്ററില്‍
വ്യക്തമാവുന്നത്. ഈ പ്രസിദ്ധീകരണത്തിന്റെ ഓഫിസ് പ്രസ് ക്ലബ് റോഡില്‍
മുന്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*