ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് ദന്തേവാഡയിലുണ്ടായ നക്സല്‍ ആക്രമണത്തില്‍ നിന്ന് കഷ്ഠിച്ച്‌ രക്ഷപ്പെട്ട ദൂരദര്‍ശന്‍ അസിസ്റ്റന് ക്യാമറാമാന്‍ അമ്മമയ്ക്കയച്ച സന്ദേശമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത്. ദൂരദര്‍ശനിലെ അസിസ്റ്റന്റ് ക്യാമറാമാനായ മോര്‍മുക്താണ് നക്സല്‍ ആക്രമണം നടക്കുന്നതിനിടയില്‍ നിന്ന് താനും കൊല്ലപ്പെടുമെന്നു കരുതി അമ്മയ്ക്കായി വീഡിയോ സന്ദേശം ഒരുക്കിയത്.
ആക്രമണത്തില്‍ ദൂരദര്‍ശനിലെ ക്യാമറാമാനും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചിരുന്നു. തുടര്‍ന്നാണ് ‘ ഇവിടത്തെ സാഹചര്യം വളരെ മോശമാണ്, എന്നാല്‍ മരിക്കാന്‍ എനിക്കു ഭയമില്ല’എന്ന് ക്യാമറനോക്കി സന്ദേശം പറയുന്നത്. നിലത്തു കിടന്നു സംസാരിക്കുന്ന വീഡിയോയില്‍ വെടിയൊച്ചകേള്‍ക്കാന്‍ സാധിക്കുന്നുണ്ട്.

അടുത്തമാസം ഇവിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം.മാധ്യമപ്രവര്‍ത്തകനായ ധീരജ് കുമാര്‍, ക്യാമറാമാന്‍ അച്യൂത്യാനന്ദ സാഹു എന്നിവര്‍ക്കൊപ്പം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താശേഖരണത്തിനായി തിങ്കളാവ്ചയാണ് മുക്തിമോര്‍ ഛത്തീസ്ഗഢില്‍ എത്തിയത്. മൂന്നു ദിവസം മുമ്ബ് ഛത്തീസ്ഗഡിലെ ബജിപൂര്‍ ജില്ലയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*