• admin

  • February 7 , 2020

ന്യൂ‍ഡൽഹി :

അഞ്ഞൂറു പാസഞ്ചർ തീവണ്ടികളും 750 സ്റ്റേഷനുകളും 2025-ഓടെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതി റെയിൽവേ മന്ത്രാലയം തയ്യാറാക്കി. സ്വകാര്യനിക്ഷേപത്തിനായി റെയിൽവേ തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായാണിത്. ഇതുവരെ 150 തീവണ്ടികളും 100 റൂട്ടുകളും സ്വകാര്യവത്കരിക്കാനായിരുന്നു പദ്ധതി.

താത്പര്യമുള്ള കക്ഷികളിൽനിന്ന് പ്രതികരണം തേടി യോഗ്യതയുടെയും മറ്റും വിശദാംശങ്ങൾ നീതി ആയോഗിന്റെയും റെയിൽവേയുടെയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.