തിരുവനന്തപുരം : 3000 ലിറ്റര്‍വരെ എല്ലാ ഉപഭോക്താക്കള്‍ക്കും കുടിവെള്ളം സൗജന്യമായിരിക്കുമെന്ന് ജലഅതോറിറ്റി ശുപാര്‍ശ. അതിനുമുകളില്‍ സ്ളാബ് തിരിച്ചാകും നിരക്ക് നിശ്ചയിക്കുക. സംസ്ഥാനത്ത് കുടിവെള്ളനിരക്ക് അവസാനമായി കൂട്ടിയത് 2014-ലാണ്. കുടിവെള്ളം ശുദ്ധീകരിക്കുന്നതിന്റെ മൂന്നിലൊന്നുമാത്രമാണ് വരവായി ലഭിക്കുന്നത്. 1000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ 24 രൂപയോളം ചെലവാകും. എന്നാല്‍, ഒമ്പതുരൂപയാണ് വരുമാനം. 1200 കോടിയോളം രൂപയുടെ കുടിശ്ശിക അതോറിറ്റിക്കുണ്ട്. വര്‍ഷം 300 കോടിയോളം രൂപ വൈദ്യുതചാര്‍ജ് ഇനത്തില്‍ വരുന്നുണ്ട്. ശുപാര്‍ശ *3000 ലിറ്ററിനുമുകളില് വിവിധ സ്ലാബുകളെ അടിസ്ഥാനമാക്കി നിരക്ക് കൂട്ടണം. * 5000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് നാലുരൂപയില്‍ (1000 ലിറ്ററിന്)നിന്ന് ആറുരൂപ * 10,000 വരെയുള്ള സ്ലാബിലുള്ളവര്‍ക്ക് നാലില്‍നിന്ന് എട്ടുരൂപ * 15,000 വരെ ഉപയോഗിക്കുന്നവര്‍ക്ക് ആറില്‍നിന്ന് 10 രൂപ * 20,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് ഏഴില്‍നിന്ന് 15 രൂപ. * ഗാര്ഹികേതേര ആവശ്യത്തിന് 15,000 മുതലുള്ള സ്ലാബില്‍ 21 രൂപ 60 ആയി കൂട്ടണം. * ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ സൗജന്യം 15,000 ലിറ്ററില്‍നിന്ന് 10,000 ആക്കണം. * ഉയര്‍ന്ന ഉപഭോഗമുള്ള സ്ലാബുകളില്‍ കൂടുതല്‍ വര്‍ധന നടപ്പാക്കണം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി