ബത്തേരി : സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത നൂറ്റൊന്ന് വായനശാലകൾക്കും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’എന്ന പുസ്തകം സൗജന്യമായി നൽകി.ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ താലൂക്ക് സെക്രട്ടറി പി. കെ സത്താർ പുസ്തങ്ങൾ ഏറ്റുവാങ്ങി.ടി. എൻ നളരാജൻ, പി.വാസു, നിമിത സുരേഷ്, സജിത കെ, പി. എസ് ബിന്ദു തുടങ്ങിയവർ സംബന്ധിച്ചു.
