ഹാരിസ് ഖുതുബി ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി

ഹാരിസ് ഖുതുബി ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം : ദേശീയ വികസന ഏജന്‍സിയായ സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം പനമരം സിയാസ് അക്കാദമി പ്രിൻസിപ്പാൾ ഹാരിസ് ഖുതുബി ഏറ്റുവാങ്ങി.
വിദ്യാഭ്യാസ-ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്താണ് പുരസ്‌കാരത്തിന് ഖുതുബി അർഹനായത്.വയനാട് മാനന്തവാടി താലൂക്കിലെ തോൽപ്പെട്ടി സ്വദേശിയാണ്.തിരുവനന്തപുരം കവടിയാറിലെ സദ്ഭാവന ഭവനിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജം ചെയർമാൻ ബി എസ് ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *