സ്റ്റാർട്ടപ്പ് സംരംഭകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു

സ്റ്റാർട്ടപ്പ് സംരംഭകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു

മേപ്പാടി : പുതിയ സംരംഭകർക്കായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഐ-നെസ്റ്റും കേരള സ്റ്റാർട്ടപ്പ് മിഷനും മൈൻഡ്കാർട്ടറും സംയുക്തമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സ്റ്റാർട്ടപ്പ് സ്ഥാപകർ, നൂതനാശയക്കാർ, ഡോക്ടർമാർക്കിടയിലെ സംരംഭകർ എന്നിവർക്കായി രൂപകൽപ്പന ചെയ്ത ഫൗണ്ടർ ഡെവലപ്‌മെന്റ് പ്രോഗ്രാമാണ് ശില്പശാലയിൽ നടത്തിയത് .കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. മൈൻഡ്കാർട്ടറിന്റെ സ്ഥാപകനും ഡയറക്ടറുമായ ശ്രീ. അമർ രാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡീൻ ഡോ. എ.പി. കാമത്ത്, ഡി.ജി.എം. ഡോ. ഷാനവാസ് പള്ളിയാൽ, പ്രോഗ്രാം മാനേജർ വരുൺ. ആർ എന്നിവർ പങ്കെടുത്തു.ഓരോ സ്ഥാപകന്റെയും വ്യക്തിത്വത്തെ അടിസ്ഥാനമാക്കി സ്വയം അവബോധം, ആത്മവിശ്വാസം, നേതൃത്വ പാഠവം എന്നിവ വളർത്തിയെടുക്കുകയും സ്റ്റാർട്ടപ്പുകൾക്ക് വേണ്ട പിന്തുണ നൽകുകയുമായിരുന്നു ശിൽപ്പാശാലയുടെ
ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *