സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി: വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവാകും പ്രതിപക്ഷ നേതാവ്: വി ഡി സതീശൻ

സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി: വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവാകും പ്രതിപക്ഷ നേതാവ്: വി ഡി സതീശൻ

കൽപറ്റ : അഡ്വ ടി സിദ്ദിഖ് എം എൽ എ നേതൃത്വം നൽകുന്ന 2024-25 സ്പാർക്ക് വിദ്യാഭ്യാസ പദ്ധതിയുടെ   ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  നിർവഹിച്ചു.വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രതിപക്ഷ നേതാവ്യുവൽ നോഹ് ഹരാരിയുടെ ഹോമോ സാപ്പിയൻസ്  മുതൽ ഹ്യൂമൻ ഇന്റിലിജൻസിനെ  വെല്ലുവിളിയാകുന്ന ആർട്ടിഫിഷ്യൽ ഇൻലിജെൻസിൻ്റെ കാലഘട്ടം വരെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി . സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി കൽപ്പറ്റ നിയോജക മണ്ഡലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ  മാതൃകപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കൈത്താങ്ങാകുന്നതിനും അവരുടെ ഭാവി സുരക്ഷിതമാക്കുവാൻ ആവശ്യമായ പദ്ധതികൾ സ്പാർക്കിനു കീഴിൽ നടപ്പിലാക്കി വരുന്നുവെന്ന് എംഎൽഎ പറഞ്ഞു. വിദ്യാർഥികളും , വിവിധ സ്കൂളുകളിലെ പ്രധാനധ്യാപകരും പങ്കെടുത്ത  ചടങ്ങിൽ കൽപ്പറ്റ നിയോജകമണ്ഡലം എം എൽ എ അഡ്വ. ടി.സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ ടി.ജെ ഐസക് ,െസഫർ ഫ്യൂച്ചർ അക്കാദമി സി ഇഒ പി സുരേഷ് കുമാർ, ട്രിപ്പിൾ ഐ ഫാക്കലറ്റി സി എ അരവിന്ദ് എന്നിവർ സംസാരിച്ചു. വി ക്യാൻ  സോഷ്യൽ ഇന്നൊവേറ്റഴ്സ് സി ഇ ഒ  അഖിൽ കുര്യൻ  പദ്ധതി വിശദ്ധീകരണം നടത്തി. ജി വി എച്ച് എസ് എസ് പ്രിൻസിപ്പൽ നന്ദി പ്രകാശനം നടത്തി . വി ക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സ് എച്ച് ആർ ഷാർജറ്റ് , പ്രൊജക്ട് കോർഡിനേറ്റർ അപർണ്ണ ജോസ് എന്നിവർ സാന്നിധ്യം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *