സുൽത്താൻ ബത്തേരി : കടൽക്കാഴ്ചകളുടെയും ആകാശ വിസ്മയങ്ങളുടെയും കൗതുക കാഴ്ചകളുമായി ഹാപ്പിനസ് ഫെസ്റ്റിന് ഇന്ന് ബത്തേരിയിൽ തുടക്കം കുറിക്കും.വൈകിട്ട് ആറ് മണിക്ക് പട്ടിക ജാതി, പട്ടിക വർഗ്ഗ വികസന മന്ത്രി ഒ ആർ കേളു പരിപാടി ഉദ്ഘാടനം ചെയ്യും. ഉദ്ഘടന ശേഷം ഷാഡോസ് മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. നാളെ ഇല്ലം ബാൻഡ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ബാൻഡ് ഷോ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.സുൽത്താൻബത്തേരി സെൻറ് മേരീസ് കോളേജ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച പവലിയനിലാണ് ഫെസ്റ്റ് നടക്കുക. 500 അടി നീളത്തിൽ തീർത്ത ഗ്ലാസ് തുരങ്കത്തിന് മുകളിൽ കടൽ വെള്ളത്തിൽ നീന്തി തുടിക്കുന്ന കടൽ മീനുകളെ കണ്ട് അതിനുള്ളിലെ രസകരമായ യാത്രയും ഫസ്റ്റ് സമ്മാനിക്കും, നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും മറ്റ് ആകാശക്കാഴ്ചകളെയും തൊട്ടടുത്ത് കാണാനുള്ള പ്ലാനറ്റോറിയവും ഫെസ്റ്റിവൽ സജ്ജീകരിച്ചിട്ടുണ്ട്.
കൂടാതെ 10000 ചതുരശ്ര മീറ്ററിൽ വർണ്ണ മനോഹരമായ ഫ്ലവർഷോയും, പെറ്റ് ഷോയും, റോബർട്ടിക്ക് അനിമൽ, വാണിജ്യ/ വ്യവസായ സ്റ്റാളുകളും, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട് എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാവും. കൂടാതെ എല്ലാ ദിവസവും വൈകിട്ട് പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന മെഗാ സ്റ്റേജ് ഷോ പരിപാടികളും ഉണ്ടായിരിക്കും. ഫെസ്റ്റിനോട് അനുബന്ധിച്ച് വ്യാപാരികളുമായി സഹകരിച്ച് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ നിരവധി സമ്മാന കൂപ്പണുകളും ഒരുക്കിയിട്ടുണ്ട്. പരിപാടിയോട് അനുബന്ധിച്ച് സെമിനാറുകൾ ലിറ്ററേച്ചർ ഫെസ്റ്റുകൾ കരിയർ ഗൈഡൻസ് സംവാദങ്ങൾ നഗരത്തിലെ വിവിധ ഇടങ്ങളിൽ നിശ്ചല ദൃശ്യങ്ങൾ പുസ്തക പ്രദർശനം ഫോട്ടോ /ചിത്ര പ്രദർശനം, കവിയരങ്ങ് തുടങ്ങിയവയും നടത്തപ്പെടുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ബത്തേരി ടൗൺ ലയൺസ് ക്ലബ്ബിൻറെ സഹകരണത്തോടെ സുൽത്താൻബത്തേരി നഗരസഭയാണ് പരിപാടിയുടെ സംഘാടകർ. പരിപാടിയുടെ ഭാഗമായി വൈകിട്ട് 4 മണി മുതൽ ബത്തേരി ടൗണിൽ നിന്നും സെൻമേരിസ് കോളേജ് ഗ്രൗണ്ടിലേക്കും, രാത്രി പത്തര വരെ സെൻമേരിസ് കോളേജ് ഗ്രൗണ്ടിൽ നിന്നും വിവിധ ഇടങ്ങളിലേക്കും പ്രത്യേക ബസ് സൗകര്യങ്ങളും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.