കൽപ്പറ്റ : സി.പി.എം. ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കൽപ്പറ്റയിൽ സംഘടിപ്പിച്ച മൗനജാഥയിലും സർവ്വകക്ഷി അനുശോചന യോഗത്തിലും നൂറ് കണക്കിനാളുകൾ പങ്കെടുത്തു. അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, സി.പി.എം. ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു, മുൻ എം.എൽ.എ. സി.കെ.ശശീന്ദൻ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ ഭാരവാഹികളും അനുശോചന പ്രസംഗം നടത്തി. കൽപ്പറ്റ നഗര സഭാ ചെയർപേഴ്സൺ അഡ്വ.ടി.ജെ. ഐസക് അധ്യക്ഷനായിരുന്നു ..
