സിപിഐ എം ജാഥകൾക്ക്‌ തുടക്കം

സിപിഐ എം ജാഥകൾക്ക്‌ തുടക്കം

കൽപ്പറ്റ : കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരായ സിപിഐ എം പ്രക്ഷോഭത്തിന്‌ മുന്നോടിയായുള്ള ഏരിയാ കാൽനട ജാഥകൾക്ക്‌ ഉജ്വല തുടക്കം. മാനന്തവാടി, കോട്ടത്തറ ജാഥകൾ തുടങ്ങി. കൽപ്പറ്റ, പനമരം ജാഥകൾ ബുധനാഴ്‌ച ആരംഭിക്കും.കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന്‌ സംസ്ഥാനം സമർപ്പിച്ച രണ്ടായിരം കോടി രൂപയുടെ പാക്കേജ്‌ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ മാർച്ച്‌ നാലിന്‌ നടത്തുന്ന കൽപ്പറ്റ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ ഉപരോധത്തിന്‌ മുന്നോടിയായാണ്‌ കാൽനട ജാഥകൾ. സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ്‌ ജില്ലയിലെ സമരവും. വയനാടൊഴികെയുള്ള ജില്ലകളിൽ ചൊവ്വാഴ്‌ച കേന്ദ്രസർക്കാർ ഓഫീസുകൾ ഉപരോധിച്ചു. കോട്ടത്തറ ജാഥ കരണിയിൽ ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരൻ ജാഥാ ക്യാപ്‌റ്റൻ എം മധുവിന്‌ പതാക കൈമാറി ഉദ്‌ഘാടനം ചെയ്‌തു. ടി വി വിനൂപ് അധ്യക്ഷനായി.

എം മധു, പി എം നാസർ എന്നിവർ സംസാരിച്ചു. എ എൻ സുരേഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന ബോഡി ബിൽഡിങ് ആൻഡ് ഫിസിക് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ കേരളയായി തെരഞ്ഞെടുക്കപ്പെട്ട സനിൽ വള്ളിപ്പറ്റ, ഖേലോ ഇന്ത്യ അണ്ടർ 17 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തിയ എം ആർ രാഗേന്ദു കൃഷ്ണ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കണിയാമ്പറ്റ, കമ്പളക്കാട്‌, കോട്ടത്തറ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റൻ എം മധു, വൈസ്‌ ക്യാപ്‌റ്റൻ പി എം നാസർ, മാനേജർ ഗീത വിജയൻ, യു വേണുഗോപാൽ, പി ഒ പ്രദീപൻ, കെ സി ജോസഫ്, ഇ മനോജ് ബാബു, എം എം ഷൈജൽ, ഷെജിൻ ജോസ്, കെ രവീന്ദ്രൻ, എം ജി സതീഷ് കുമാർ എന്നിവർ സംസാരിച്ചു. കോട്ടത്തറയിൽ ആദ്യദിന സമാപനം ജില്ലാ കമ്മിറ്റി അംഗം സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. സി കെ വിജയകുമാർ അധ്യക്ഷനായി. മാനന്തവാടി ജാഥപേര്യമാനന്തവാടി ഏരിയാ ജാഥ പേര്യയിൽ സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ബെന്നി ആന്റണി അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി ടി ബിജു, ജാഥ ക്യാപ്റ്റൻ എം റജീഷ്, വൈസ് ക്യാപ്റ്റൻ കെ ആർ ജിതിൻ, കെ എം വർക്കി എന്നിവർ സംസാരിച്ചു. ബുധൻ മുതൽ മൂന്നുദിനം പര്യടനം നടത്തും. പനമരം ജാഥ ബുധൻ രാവിലെ ഒമ്പതിന് കോറോത്തും കൽപ്പറ്റ ജാഥ വൈകിട്ട്‌ അഞ്ചിന്‌ നെടുങ്കരണയിലും ജില്ലാ സെക്രട്ടറി കെ റഫീഖ്‌ ഉദ്ഘാടനംചെയ്യും. ജാഥകൾ ഇന്ന്കോട്ടത്തറരാവിലെ 9ന്‌ കാരാറ്റപ്പടി, 11ന്‌ വെണ്ണിയോട്, 3ന്‌ കുപ്പാടിത്തറ, 5ന്‌ പടിഞ്ഞാറത്തറ.മാനന്തവാടി രാവിലെ 9ന്‌ വാളാട്, 10ന്‌ കാട്ടിമൂല, 11ന്‌ -വെൺമണി, 3ന്‌- കണ്ണോത്ത്മല, 4ന്‌- തവിഞ്ഞാൽ, 4. 45ന്‌- തലപ്പുഴപനമരംരാവിലെ 9ന് കോറോത്ത് ഉദ്ഘാടനം. 11ന്‌ മക്കിയാട്, 12ന് വെള്ളമുണ്ട പത്താംമൈൽ, 3.30ന് വെള്ളമുണ്ട എട്ടേനാൽ, 5.30ന് തരുവണ.

Leave a Reply

Your email address will not be published. Required fields are marked *