കോഴിക്കോട് : സ്‌കൂൾ വാനിടിച്ച് മൂന്ന് വയസുകാരൻ മരിച്ചു.മാനിപുരം സ്വദേശി മുനീറിൻ്റെ മകൻ ഉവൈസ് ആണ് മരിച്ചത്.മാനിപുരത്ത് വീടിന് സമീപം അമ്മയുടെ മുന്നിൽ ഇന്നലെ വൈകീട്ടായിരുന്നു അപകടം.യുകെജിയിൽ പഠിക്കുന്ന സഹോദരിയെ കൂട്ടാനായി അമ്മയ്ക്കൊപ്പം റോഡിലേക്കിറങ്ങിയപ്പോഴായിരുന്നു സംഭവം.സഹോദരിയെ വാനിൽ നിന്നിറക്കി വാനിന്റെ ഡോർ അടയ്ക്കുന്നതിനിടയിൽ അമ്മയുടെ കൈവിട്ട് ഉവൈസ് ഓടിയപ്പോഴാണ് അപകടമുണ്ടായത്.കുട്ടി വാനിന്റെ മുന്നിലുണ്ടായിരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.മുന്നോട്ടെടുത്ത വാനിനടിയിൽ ഉവൈസ് പെട്ടുപോവുകയായിരുന്നു.അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മാനിപുരത്തെ വീട്ടിലെത്തിക്കും.
