കൽപ്പറ്റ : സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI)യുടെ 2026-2028 കാലയളവിലേക്കുള്ള ദേശീയ പ്രവർത്തക സമിതിയിലേക്ക് വയനാട് ജില്ലയിൽ നിന്നുള്ള സഹീർ അബ്ബാസ് സഅദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.തലപ്പുഴ സ്വദേശിയായ സഹീർ അബ്ബാസ്,സംഘടനയുടെ ദേശീയ നേതൃത്വത്തിലെ നിർണായക ചുമതലകളിലേക്ക് തുടർച്ചയായ രണ്ടാം തവണയാണ് എത്തുന്നത്.ഒന്നര പതിറ്റാണ്ട് കാലത്തെ ദേശീയ തലത്തിലുള്ള പ്രവർത്തനത്തിൻ്റെ അംഗീകാരമായി അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ജില്ലയ്ക്കും പാർട്ടി പ്രവർത്തകർക്കും വലിയ അഭിമാനമാണെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡൻ്റ് എ.യൂസുഫ് അഭിപ്രായപ്പെട്ടു.ജനാധിപത്യ മൂല്യങ്ങളും സാമൂഹ്യനീതിയും ഉയർത്തിപ്പിടിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ദേശീയ നേതൃത്വത്തിന്റെ വിശ്വാസം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.സഹീർ അബ്ബാസ് സഅദിയുടെ ഈ പുനർതിരഞ്ഞെടുപ്പ് വയനാട്ടിലെ പാർട്ടിയുടെ സംഘടനാ വളർച്ചക്ക് മുതൽ ക്കൂട്ടാവുമെന്ന് അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
