കൈതക്കൽ : ജി.വി.എച്ച്.എസ്സ് മാനന്തവാടി വി. എച്ച്.എസ്.ഇ.വിഭാഗം ഫസ്റ്റ് ഇയർ എൻഎസ്എസ് വളണ്ടിയേഴ്സിന്റ കൈതക്കൽ ജി.എൽ.പി.സ്കൂളിൽ വച്ച് നടന്ന സപ്തദിന സഹവാസ ക്യാമ്പ് ‘ശിശിരം’ സമാപിച്ചു.പനമരം പഞ്ചായത്ത് മെമ്പർ ശ്രീമതി സൗജത്ത് ഉസ്മാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.പി ടി എ പ്രസിഡന്റ് നൂറുദ്ധീൻ പി,മുൻ പി.ടി.എ പ്രസിഡന്റ് സിദ്ധിഖ്,ആശാ വർക്കറായ ശ്രീമതി.അമ്പിളി,അദ്ധ്യാപകരായ ബിനേഷ് രാഘവൻ,റംല കാവുങ്ങൽ എന്നിവർ സംസാരിച്ചു.സമാപന സമ്മേളനത്തോടനുബന്ധിച്ച് ക്യാമ്പ് പ്രോജക്ട് ആയ മഹാസഭ – വെൽഫെയർ പാർലമെന്റ് നടത്തി.ബെസ്റ്റ് ക്യാമ്പർമാരായി അരുൺ സൂര്യയെയും വേദയെയും തെരഞ്ഞെടുത്തു.
