പോഴുതന : പൊഴുതനയിൽ വെച്ച് നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് തുടർച്ചയായ നാലാം കിരീടം.വിവിധ കാറ്റഗറികളിലായി 46 പോയിൻ്റുമായി വയനാട് ഒന്നും സ്ഥാനം നേടിയപ്പോൾ 13 പോയിൻ്റുമായി കോട്ടയം രണ്ടാം സ്ഥാനം കരസ്ഥമാക്കി.വിജയികൾക്ക് കൽപറ്റ ബ്ലോക്ക് പ്രസിഡണ്ട് കെ.കെ.ഹനീഫ,പൊഴുതന പഞ്ചായത്ത് പ്രസിഡണ്ട് നാസർ കാദിരി,ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ എന്നിവർ സമ്മാന വിതരണം നടത്തി. വിജയികളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു.
