തിരുവനന്തപുരം : ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നത്തെ കുറവ്.ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 11,185 രൂപയായി.ഒരു പവന്‍ 89,480 രൂപയും.വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല.ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 40 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്,വില 9,195 രൂപ.14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,160 രൂപ.വ്യാഴാഴ്ച സ്വര്‍ണവില ഔണ്‍സിന് 4,020 ഡോളര്‍ വരെ കയറിയെങ്കിലും തലേദിവസത്തെ ക്ലോസിംഗിനു തൊട്ടടുത്തു വന്ന് അവസാനിച്ചു. ഡോളര്‍ സൂചിക താഴ്ന്നതും കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഇടിഞ്ഞതും സ്വര്‍ണത്തിനു താങ്ങായില്ല.യുഎസ് സാമ്ബത്തികമാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന ഭയം മറ്റ് വിപണികളിലേക്കും നിക്ഷേപകരിലേക്കും വ്യാപിക്കുന്നുണ്ട്.ഇത് വരും ദിവസങ്ങളില്‍ വിലയില്‍ പ്രതിഫലിക്കും.
