മാനന്തവാടി : 2024-2025 വർഷത്തെ സ്പെഷ്യൽ സ്കൂൾ കർഷക അവാർഡ് എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിന് ലഭിച്ചു.കേരളത്തിലെ ഏറ്റവും മികച്ച കാർഷിക വിദ്യാലയ സ്പെഷ്യൽ സ്കൂൾ ആയി എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി കഴിഞ്ഞ 44 വർഷങ്ങളായി മലബാർ മിഷനറി ബ്രദേഴ്സിന്റെ നേതൃത്വത്തിൽ മാനന്തവാടി തോണിച്ചാലിൽ എമ്മാവൂസ് വില്ല പ്രവർത്തിക്കുന്നു.114 കുട്ടികളാണ് സ്കൂളിൽ പഠനവും പരിശീലനവും നേടുന്നത്.എടവക കൃഷിഭവന്റെ സഹായത്തോടെ മികച്ച രീതിയിൽ പച്ചക്കറികളും വാഴ ചേന ചേമ്പ് കപ്പ തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്നു.അതോടൊപ്പം പശു ഫാം,കോഴി ഫാം,മീൻ കൃഷി,പൂന്തോട്ടം എന്നിവയെല്ലാം സ്കൂളിൽ ഭംഗിയായി പ്രവർത്തിക്കുന്നു.മാനേജർ ബ്രദർ.പീറ്റർ ദാസ് എം എം ബി,പ്രിൻസിപ്പാൾ സിസ്റ്റർ ജെസ്സി ഫ്രാൻസിസ് കാഞ്ഞൂക്കാരൻ ഇവരുടെ നേതൃത്വത്തിൽ വിദഗ്ധരായ അധ്യാപകർ കുട്ടികൾക്ക് പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകിവരുന്നു.
