പ്രിയപ്പെട്ടവരേ,
തവിഞ്ഞാൽ പഞ്ചായത്തിലെ 22-ാം വാർഡിൽ ആലാറ്റിൽ താമസിക്കുന്ന ചാത്തംങ്ങോട്ട് (കുഴിമാലിൽ) ഷാജു (49) ഏതാനും ദിവസം മുമ്പ് മരത്തിൽ നിന്ന് വീണ് സ്പൈനൽ കോഡിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
നിലവിൽ കഴുത്തിനു താഴെക്ക് ചലനശേഷി വീണ്ടെടുക്കാൻ ആയിട്ടില്ല.അടിയന്തര സർജറിക്കുശേഷം വെന്റിലേറ്റർ ICUയിൽ ചികിത്സ തുടരുകയാണ്.കുറഞ്ഞത് ഒരു മാസത്തേക്ക് ഇതെ നിലയിൽ ചികിത്സ തുടരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
വെന്റിലേറ്റർ,ICU,മരുന്ന് തുടങ്ങിയ ചെലവുകൾ ഉൾപ്പെടെ 25 ലക്ഷം രൂപക്ക് മുകളിൽ ചികിത്സക്കായി കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇത് ഭാര്യയും രണ്ട് ചെറിയ കുട്ടികളും അടക്കുന്ന കുടുംബത്തിന് താങ്ങാനാവുന്നതല്ല.
ഈ സാഹചര്യം പരിഗണിച്ച്,ആലാറ്റിൽ നിർമല വായനശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന “നിർമല സ്പർശം” ചാരിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
രക്ഷാധികാരികൾ :
ശ്രീമതി. സൽമ മോയി (ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ)
ശ്രീലത കൃഷ്ണൻ (വാർഡ് മെമ്പർ – 21)
ചെയർമാൻ : ഷിജി ഷാജി (വാർഡ് മെമ്പർ – 22)
കൺവീനർ : ഷാജി ജോൺ ( പ്രസിഡന്റ്, നിർമല വായനശാല)
ട്രഷറർ : ജോബി ജോസഫ് (വാർഡ് മെമ്പർ – 20)
ഷാജുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഈ മഹത്തായ ശ്രമത്തിൽ,ചികിത്സാ സഹായ സമിതിയുമായി സഹകരിച്ച് കഴിയുന്നത്ര സാമ്പത്തിക സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
ചെയർമാൻ
ശ്രീമതി.ഷിജി ഷാജി
(വാർഡ് മെമ്പർ – 22)
📞 97450 56791
കൺവീനർ
ശ്രീ.ഷാജി ജോൺ
(പ്രസിഡന്റ്,നിർമല വായനശാല)
📞 96054 04374
ട്രഷറർ
ശ്രീ.ജോബി ജോസഫ്
(വാർഡ് മെമ്പർ – 20)
📞 86068 80412
അക്കൗണ്ട് ഡീറ്റെയിൽസ്
A/c No:40405101048733
IFSC: KLGB0040405
ബാങ്ക്: KGB പേരിയ
ഗൂഗിൾ പേ:7034043426